കുമ്മായക്കടവ്:- സമസ്തകേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അംഗീകൃത മദ്രസ്സകളുടെ വിദ്യാർത്ഥി സംഘടനയായ SKSBV സ്ഥാപക ദിനം കുമ്മയക്കടവ് ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ ആചരിച്ചു.
സദർ മുഅല്ലിം അമീർ ദാരിമിയുടെ അധ്യക്ഷതയിൽ മഹല്ല് ജമാഅത്ത് പ്രസിഡന്റ് കുഞ്ഞഹമ്മദ്ഹാജി പതാക ഉയർത്തി മഹല്ല് ഖത്തീബ് ഹാഫിള് അബ്‌ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് മൗലവി, കുഞ്ഞിമുഹമ്മദ് മൗലവി, ജുനൈദ് ദാരിമി തുടങ്ങിയവർ സംസാരിച്ചു
തുടർന്ന് മധുര വിതരണവും നടത്തി ശരീഫ് സാഹിബ്, അബ്‌ദുൾ ഹാദി, അലി ഹംദാൻ, മറ്റു മദ്രസ്സ വിദ്യാർത്ഥികളും സന്നിഹ്ദരായി