കണ്ണാടിപ്പറമ്പ് ശ്രീധർമശാസ്താ ക്ഷേത്രത്തിലെ മണ്ഡലപൂജ സമാപിച്ചു

 


കണ്ണൂർ:-ജില്ലയിലെ പ്രമുഖ ധർമ്മശാസ്താ ക്ഷേത്രമായ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കഴിഞ്ഞ നാല്പത്തിഒന്ന് ദിവസമായി നടന്നു വന്നിരുന്ന മണ്ഡലകാല വിശേഷാൽ പൂജകൾക്ക്  ചുറ്റുവിളക്കുത്സവത്തോടെസമാപനമായി.

രാവിലെ മുതൽ  ഗണപതിഹോമം ,ഉഷപൂജ ,നവകപൂജ കലശാഭിഷേകം ,ഉച്ചപൂജ, വടക്കേകാവിൽ കലശം,വൈകുന്നേരം ചുറ്റുവിളക്ക് ,ദീപാരാധന നിറമാല, നാറാത്ത് മുച്ചിലോട്ട് കാവിൽ നിന്നും എഴുന്നള്ളത്ത് ,അയ്യപ്പസേവാസംഘത്തിന്റെ ഭജന ,വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ അത്താഴ പൂജ ,തിരുവായുധം എഴുന്നെള്ളത്ത് തുടർന്ന് ധർമശാസ്താ ക്ഷേത്രത്തിൽ പൂജയും തിരുവായുധം എഴുന്നെള്ളത്ത് , പ്രസാദ വിതരണം എന്നീ ചടങ്ങുകളോടെ സമാപനമായി. പൂജാചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ.നാരായണൻ നമ്പൂതിരിയും ഇ .എൻ .ഗോവിന്ദൻ നമ്പൂതിരിയും  കാർമികത്വം വഹിച്ചു.

Previous Post Next Post