തമിഴ്‌നാട്ടിൽ സൈനിക ഹെലികോപ്ടർ തകർന്ന് വീണു; ഹെലികോപ്ടറിൽ ബിപിൻ റാവത്തും

 

തമിഴ്‌നാട്ടിൽ സൈനിക ഹെലികോപ്റ്റപ്ടർ തകർന്ന് വീണു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്ററാണ് തകർന്ന് വീണത്. എയർഫോഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചു.

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്റ്റർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അഞ്ച് പേർ ബിപിൻ റാവത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ്.

Previous Post Next Post