മനുഷ്യനും പരിസ്ഥിതിക്കും അപകടകരമാവുന്ന വസ്തുക്കൾ സ്വന്ത്രമാക്കുന്നതിനേയാണ് മലിനീകരണ൦ എന്ന് പറയുന്നത് .
37 വർഷ൦ (1984) മുൻപ് 3600 ലധികംപേർ വിഷവാതകം ശ്വസിച്ചു മരണമടഞ്ഞ ലോകത്തിലെ ഏറ്റവും വലിയ വ്യവസായീക ദുരന്തം നടന്നത് ഇതുപോലൊരു ഡിസംമ്പർ 2 2ൻറെ രാത്രിയിൽ ആ യിരുന്നു .മധ്യപ്രദേശിലെ ഭോപ്പാലിൽ കീടനാശിനി ഉണ്ടാക്കിയിരുന്ന ഫാക്ടറിയിൽ നിന്ന് മീതൈൽ ഐസോ സൈനേറ്റ് എന്ന മാരകവാതകം ചോർന്നതു ശ്വസിച്ച് നിത്യ ഉറക്കത്തിലേക്കു പോയവരുടെ ആയിരക്കണക്കിന് മനുഷ്യരെ ബഹുമാനിക്കുന്നതിനും അനുസ്മരിക്കുന്നതിനും ആണ് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ഇന്ത്യയിൽ ഡിസംബർ 2 നു എല്ലാ വർഷവും ആചരിക്കുന്നത്.
മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും രോഗങ്ങളിലേക്കും അഞ്ചേമുക്കാൽ ലക്ഷത്തിനു മുകളിലായിരുന്നു .
വ്യവസായീക മലിനീതീകരണങ്ങളെയും അപകടസാധ്യതകളെയും വളരെ ഗൗരവമായി രാജ്യം കണ്ടുതുടങ്ങിയത് ഈ അപകടത്തിന് ശേഷമായിരുന്നു .
വായു,ജലം,മണ്ണ് മറ്റു പാരിസ്ഥിതീയ ഘടകങ്ങൾ ഇവയുടെയൊക്കെ മലിനീകരണം ശബ്ദ മലിനീകരണം തുടങ്ങിയവയെല്ലാം ഉയർത്തുന്ന അപകടങ്ങൾ ചർച്ച ചെയ്യുന്ന ദിവസമാണിന്ന് .
1974 ലെ ജലമലിനീകരണ നിയമങ്ങൾ തുടങ്ങി 12 ഓളം ദേശീയ നിയമങ്ങൾ തന്നെ ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുണ്ട്. സംസ്ഥാന നിയമങ്ങൾ വേറെയും . .
അവയുടെയൊക്കെ കാവൽ ഭടന്മാർ പ്രധാനമായും മലിനീകരണ നിയന്ത്രണ ബോർഡ് ആണ് .
പരിസ്ഥിതി സംരക്ഷണത്തിനായി പഴയ വ്യവസായ ശാലകളൊക്കെ ഇന്ന് വളരെ ആധുനീക സംവിധാനമുള്ള ഖര ,ദ്രവ മാലിന്യസംസ്ക്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് പുതിയ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങുമ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ ജനവാസകേന്ദ്രങ്ങളിൽ നിന്നും ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട് . കൂടാതെ ആധുനീക രീതിയിൽ ഉള്ള മാലിന്യ സംസ്ക്കരണ സംവിധാനം ഉറപ്പ് വരുത്തുന്നുണ്ട് .
നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പഞ്ചായത്തും മുൻസിപ്പാലിറ്റി യും കോർപറേഷനും ഒക്കെ അതാത് സ്ഥലങ്ങളിലുള്ള ഖര മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള നടപടികർമ്മങ്ങൾ ചെയ്തുവരുന്നുണ്ട് .
അന്തരീക്ഷ മലിനീകരണ൦ കൊണ്ടുദ്ദേശിക്കുന്നത് , മനുഷ്യർ ശ്വസിക്കുന്നത്, കുടിക്കാനും കുളിക്കുവാനും മറ്റു ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വെള്ളം ,കഴിക്കുന്ന ആഹാരം നമ്മുടെ പരിസരം മണ്ണ് ഒക്കെ അതിലുൾപ്പെടും.
വാഹനങ്ങളുടെ അതിപ്രസരം ,വനനശീകരണം , നമ്മുടെ വീടിലെയും പരിസരത്തെയും ശുചിത്വവും ഒക്കെ അന്തരീക്ഷ മലിനീകരണത്തിനു പ്രധാന കാരണമാണ് . വീടുകളിലെയും പൊതുസ്ഥലത്തെയും ചെറിയ അളവിൽ പോലും പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കത്തിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് നമ്മൾ മനസ്സിലാക്കണം .
അന്തരീക്ഷവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിനാൽ ശ്വാസകോശത്തെയാണ് അതേറ്റവും കൂടുതൽ ബാധിക്കുന്നത് .
അന്തരീക്ഷ മലിനീകരണ൦ കാരണം ഹൃദ്രോഗങ്ങൾ ഹാർട്ട് അറ്റാക്ക് എന്നിവ വളരെ കൂടുന്നതായാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നത് . ശ്വാസകോശ രോഗങ്ങളായ ആസ്തമ , ശ്വാസകോശ ക്യാൻസർ ഒക്കെ അന്തരീക്ഷ മലിനീകരണ൦ കാരണം വളരെ കൂടുന്നതായി കാണുന്നു .
തുടർച്ചയായ ശ്വാസകോശ അണുബാധയ്ക്കു ഈ ദുഷിച്ച പുക ഒരു പ്രധാന കാരണമാണ്.
അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗൾക്കും കാരണമാവുന്നതായും കാണപ്പെടുന്നു ..കൂടാതെ കരൾ രോഗങ്ങൾ , വൃക്കരോഗങ്ങൾ തുടങ്ങിയ വയ്ക്കും ഈ മലിനീകരണം കാരണമാവുന്നു .
ചെറിയ അളവിൽ പോലും പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഡയോക്സിൻ എന്ന കെമിക്കൽ മനുഷ്യശരീരത്തിന് വളരെ ദോഷകരവും ക്യാൻസർ രോഗത്തിന് കാരണവും ആവുന്നു .
മാലിന്യങ്ങളും പ്ലാസ്റ്റിക്കും കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷവാതകവും കടുത്ത അന്തരീക്ഷ മലിനീകരണവും നിങ്ങളെ സ്ഥിരം രോഗിയാക്കി മറ്റും എന്നതാണ് വാസ്തവം. അടുത്തകാലത്ത് ഡൽഹിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യം നമുക്കറിയാം , കുട്ടികൾ , ഗർഭിണികൾ ,പ്രമേഹരോഗികൾ മറ്റ് അസുഖങ്ങൾ ഉള്ളവർ എന്നിവരെയാണ് അന്തരീക്ഷ മലിനീകരണ൦ ഏറ്റവും കൂടുതൽ ബാധിക്കുന്നത് .
അത് കൊണ്ട്തന്നെ വീട്ടിലോ പരിസരത്തോ പ്ലാസ്റ്റിക്കോ മറ്റു മാലിന്യനാലോ നമ്മൾ കത്തിക്കാൻ പാടില്ല . കംപോസ്റ്റുകൾ നിർമ്മിച്ചും മാലിന്യങ്ങൾ വേർതിരിച്ചുo അത് അധികൃതരെ ഏൽപ്പിച്ചു ഡിസ്പോസ് ചെയ്യണം. പ്ലാസ്റ്റിക് ന്റെ ഉപയോഗം വളരെ കുറയ്ക്കണം .നമ്മൾ ഉണ്ടാക്കുന്ന മാലിന്യങ്ങൾ നമ്മുടെ ഉത്തരവാദിത്വമാണ്.
അത് സമൂഹത്തിനു ദോഷമുണ്ടാക്കാതെ ഈ മഹാമാരികാലത്തും ഈ ദിവസത്തിന്റെ ഉത്തരവാദിത്വങ്ങൾ മറക്കാതിരിക്കുക .
മലിനീകരണ നിയന്ത്രണനിയമങ്ങൾ മറ്റാരും അടിച്ചേൽപ്പിക്കാൻ ഇടയാകാതെ സ്വയം പാലിച്ചുകൊണ്ട് നല്ലൊരു നാടിനെ ഭാവി തലമുറയ്ക്ക് വേണ്ടി കരുതിവെക്കാൻ എല്ലാവരും തയ്യാറാവട്ടെ എന്ന പ്രതീക്ഷയോടെ .......
സരസ്വതി .കെ
ഫാര്മസിസ്റ് സ്റ്റോർ കീപ്പർ
ജനറൽ ഹോസ്പിറ്റൽ , തലശ്ശേരി
സംസ്ഥാന സെക്രട്ടറി, കേരള ഗവണ്മെന്റ് ഫാർമസിസ്റ്റ് അസോസിയേഷൻ