കണ്ണൂർ:-അപകടം സംഭവിച്ചും മറ്റും ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിലെ എൻ.എസ്.എസ്. യൂണിറ്റുകൾ.
സേവനപ്രവർത്തനങ്ങളുടെ ഭാഗമായി 37-പേർക്ക് കൃത്രിമക്കാലുകൾ വിതരണം ചെയ്തു. ഒരാൾക്ക് വീൽച്ചെയറും നൽകി. കോളേജിലെ അധ്യാപകരിൽ നിന്നും പൊതുജനങ്ങളിൽനിന്ന് കൂപ്പൺ വഴിയുമാണ് കൃത്രിമക്കാൽ നിർമാണത്തിന് പണം ശേഖരിച്ചത്.
വിതരണോദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. നിർവഹിച്ചു. കോളേജിലെ പൂർവ വിദ്യാർഥിയായ വൃക്കരോഗിക്കായി എൻ.എസ്.എസ്. യൂണിറ്റ് സമാഹരിച്ച 25,000 രൂപയും ചടങ്ങിൽ കൈമാറി.
ഡോ. ഷാഹുൽ ഹമീദ് അധ്യക്ഷതവഹിച്ചു. കോർപ്പറേഷൻ സ്ഥിരംസമിതി ചെയർപേഴ്‌സൺ അഡ്വ. പി.ഇന്ദിര, കണ്ണൂർ സർവകലാശാല ഡി.എസ്.എസ്. എ.എസ്.ഒ. പ്രതീഷ്‌കുമാർ, പി.ടി.എ. പ്രസിഡന്റ് ടി.കെ.ദേവരാജൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എസ്.ബി.പ്രസാദ്, പി.ലനീഷ്, പി.വി.കൃഷ്ണനന്ദ എന്നിവർ സംസാരിച്ചു.