എസ്.എസ് എഫ് സഫർ കാമ്പസ് അസംബ്ലി പ്രയാണം ആരംഭിച്ചു.

 

തളിപ്പറമ്പ്:-ഡിസംബര്‍ 25,26 തിയ്യതികളില്‍ ഇരിട്ടി ഉളിയില്‍ മജ്‌ലിസ് കാമ്പസില്‍ വെച്ച് നടക്കുന്ന എസ്.എസ്.എഫ് കണ്ണൂര്‍ ജില്ല കാമ്പസ് അസംബ്ലിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന 'സഫര്‍ കാമ്പസ് അസംബ്ലി പ്രയാണത്തിന് തുടക്കമായി.നാടുകാണി അല്‍മഖര്‍ കാമ്പസില്‍ നടന്ന കന്‍സുല്‍ ഉലമ മഖാം സിയാറത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട് പി.കെ.അലിക്കുഞ്ഞി ദാരിമി നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന ഉദ്ഘാടന സംഗമം എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അനസ് അമാനി തളിപ്പറമ്പിന്‍റെ അദ്ധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി.അബൂബക്കര്‍ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്തു.സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി.അബ്ദുറഹ്‌മാന്‍ ബാഖവി പരിയാരം പ്രയാണത്തിനുള്ള പതാക കൈമാറി.എസ്.എസ്.എഫ്.ജില്ല ജനറല്‍ സെക്രട്ടറി ശംസീര്‍ കടാങ്കോട്, അബ്ദുഹ്‌മാന്‍ മാസ്റ്റര്‍ ശ്രീകണ്ടപുരം,ശുഐബ് അമാനി കയരളം ,ബാസിത് അമാനി എളമ്പേരം തുടങ്ങിയവര്‍ സംബന്ധിച്ചു.റസീന്‍ അബ്ദുള്ള സ്വാഗതവും സകരിയ ഒ.സി. നന്ദിയും പറഞ്ഞു.രണ്ട് ദിവസത്തെ കാമ്പസ് പ്രയാണം നാളെ വൈകുന്നേരം തലശ്ശേരിയില്‍ സമാപിക്കും .

Previous Post Next Post