മാട്ടൂലിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ടുപേർ പിടിയിൽ

 

പഴയങ്ങാടി: -മാട്ടൂലിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ടുപേർ പിടിയിൽ. മാട്ടൂൽ സൗത്ത് സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

കഴിഞ്ഞദിവസം രാത്രിയാണ് മാട്ടൂൽ സ്വദേശി കോളാമ്പി ഹിഷാം കുത്തേറ്റ് മരിച്ചത്. ഹിഷാമിന്റെ സഹോദരന്റെ പ്രണയവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞദിവസം രാത്രി ഈ വിഷയത്തിൽ മധ്യസ്ഥചർച്ച നടക്കുന്നതിനിടെ പ്രതികളും ഹിഷാമും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഹിഷാമിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.

Previous Post Next Post