ഉടൻ ബന്ധുക്കൾ കൊളച്ചേരി വാർത്തകൾ 0nline News ൻ്റെ ഓഫീസിൽ അറിയിക്കുകയും പ്രസ്തുത വാർത്ത 'കൊളച്ചേരി വാർത്ത' സമൂഹ മാധ്യമങ്ങളിൽ പ്രച്ചരിപ്പിക്കുകയും ചെയ്തു.
ഇതിനിടെ കമ്പിൽ മാപ്പിള ഹൈസ്ക്കൂൾ പരിസരത്ത് വെച്ച് ഒരു ചെറുപ്പക്കാരന് റോഡരികിൽ വച്ച് ലഭിച്ചകൈ ചൈൻ കമ്പിൽ ഹൈ സ്ക്കൂളിൽ പഠിക്കുന്ന ഗൈഡ്സ് വിദ്യാർത്ഥിനികളായ ഫാതിമ സന, ഹംദ അസിസിനെ എന്നിവരെ എൽപ്പിക്കുകയും ചെയ്തു. കുട്ടികൾ ഈ സ്വർണ്ണം സ്കൂൾ പ്രധാനധ്യാപികയായ സുധർമ്മ ടീച്ചറെ ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് കൊളച്ചേരി വാർത്തകൾ online News ൽ വാർത്ത കണ്ട പ്രധാനധ്യാപിക പ്രസ്തുത മൊബൈൽ നമ്പറിൽ വിളിച്ച് സ്വർണ്ണാഭരണം ഈ വിദ്യാർത്ഥിയുടേത് തന്നെ എന്ന് ഉറപ്പു വരുത്തി.
തുടർന്ന് കുട്ടിയുടെ രക്ഷിതാവിനെ വിളിച്ച് വരുത്തി സ്ക്കൂളിൽ വെച്ച് സ്കൂൾ പ്രധാനധ്യാപിക സുധർമ്മ ടീച്ചർ, കെ രാജേഷ് എന്നിവർ കുട്ടികളുടെയും, രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ തിരിച്ചേൽപ്പിക്കുകയും ചെയ്തു.
സ്വർണ്ണാഭരണം തിരിച്ചു കിട്ടിയ വിദ്യാർത്ഥി കൊളച്ചേരി വാർത്തകൾക്ക് നന്ദി രേഖപ്പെടുത്തി. ജനോപകാരപ്രദമായ വാർത്തകൾ നൽകുന്ന കൊളച്ചേരി വാർത്തകൾ Online News ൻ്റെ സേവനത്തെ പ്രധാനധ്യാപിക സുധർമ്മണി ടീച്ചർ അഭിനന്ദിക്കാനും മറന്നില്ല.