,
മയ്യിൽ:- ലൈബ്രറി കൗൺസിൽ ,മയ്യിൽ പഞ്ചായത്ത് നേതൃസമിതി, മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റുമായി സഹകരിച്ചു കൊണ്ട് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
എക്സൈസ് പ്രിവൻ്റിവ് ഓഫീസർ വി.വി.ഷാജി ക്ലാസ്സെടുത്തു.നേതൃ സമിതി ചെയർമാൻ പി.കെ.പ്രഭാകരൻ, കൺവീനർ ടി.കെ ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
മൊടപ്പത്തി നാരായണൻ കണ്ണാടിപ്പറമ്പ് അവതരിപ്പിച്ച ലഹരി വിരുദ്ധ ഏകപാത്ര നാടകം പിരാന്ത് അരങ്ങേറി.