ചെക്കിക്കുളം:- തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയവും ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയവും ചേർന്ന് ഗോ ഇലക്ടിക് എന്ന പ്രമേയത്തിൽ ഊർജ സംരക്ഷണ ബോധവൽകരണ ശിൽപശാല സംഘടിപ്പിച്ചു.
എനർജി മാനേജ്‌മെൻ്റ് സെൻറർ കേരളയും സെൻ്റർ ഫോർ എൻവയേൺമെൻ്റ് ആൻറ് ഡെവലെപ്മെൻ്റും നേതൃത്വം നൽകുന്ന തളിപ്പറമ്പ് മണ്ഡലം തല 'ഊർജകിരൺ' ക്യാമ്പയിൻ്റെ ഭാഗമായിരുന്നു പരിപാടി.ഊർജ സംരക്ഷണത്തിൻ്റെ ആശയം ജനങ്ങളിലെത്തിക്കുകയും ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ഊർജ സംരക്ഷണ സാങ്കേതികവിദ്യകൾ പ്രചരിപ്പിക്കുകയുമാണ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ ലക്ഷ്യം. പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് പി നിജിലേഷ് ഉദ്ഘാടനം ചെയ്തു. ഇ എംസി റിസോഴ്സ് പേഴ്സൺ വി വി ഗോവിന്ദൻ ശിൽപശാല നയിച്ചു.ഇ എം സി റിസോഴ്സ് പേഴ്സൺ പി നിതിൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി പ്രശാന്തൻ സ്വാഗതം പറഞ്ഞു. ഊർജസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ടവർക്ക് എൽ ഇ ഡി ബൾബുകൾ സമ്മാനമായി നൽകി.