ആക്രി കച്ചവടക്കാരായ ഇവർ പൊങ്കൽ ആഘോഷത്തിനു നാട്ടിൽ പോകുന്നതിനു വേണ്ടി സ്വരൂപിച്ചു വെച്ച തുകയാണ് നഷ്ടമായത്. ഇന്നലെ രാവിലെ ജോലിക്കു പോയ കൃഷ്ണനും കുടുംബവും വൈകീട്ട് നാലോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. വീടിനുള്ളിൽ സൂക്ഷിച്ച പണം കവരുകയായിരുന്നു.
നാറാത്ത് നാടോടി കുടുംബം താമസിക്കുന്ന ക്വാർട്ടേഴ്സിൽ കവർച്ച; ഒരു ലക്ഷം രൂപയോളം നഷ്ടപ്പെട്ടു
നാറാത്ത്:- നാടോടി കുടുംബം താമസിക്കുന്ന ക്വാർട്ടേഴ്സിൽ കവർച്ച. ആലിൻകീഴിനു സമീപം പ്രജീന ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് ചിന്നസേലം സ്വദേശി കൃഷ്ണന്റെയും കുടുംബത്തിന്റെയും ഒരു ലക്ഷം രൂപയോളമാണ് കവർന്നത്.