തിരുവനന്തപുരം:-2019ലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമത്തില്‍ അനുശാസിക്കുന്നത് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാകുന്നുണ്ടോയെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും സാധനങ്ങള്‍ വാങ്ങിയാല്‍ ഏതു ചെറിയ വ്യാപാര സ്ഥാപനത്തിലും ബില്ല് നല്‍കല്‍ വ്യാപാരിയുടെ ഉത്തരവാദിത്വമാക്കി മാറ്റുമെന്നും ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
ദേശീയ ഉപഭോക്തൃ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഉപഭോക്താക്കളെ ചൂഷണത്തിന് വിധേയമാക്കുന്നവര്‍ക്കെതിരെ ഉപഭോക്തൃ നിയമ പ്രകാരം നടപടി എടുക്കും. ജനങ്ങള്‍ ഉപഭോക്തൃ നിയമത്തില്‍ അറിവ് നേടണം. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു.