കണ്ണൂർ പോളിയിലെ ആത്മഹത്യയിൽ ദുരൂഹതയെന്ന് പിതാവ്

 

കണ്ണൂർ :കണ്ണൂർ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി കോഴിക്കോട് നടുവണ്ണൂർ സ്വദേശി അശ്വന്തിൻ്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് പിതാവ് ടി ശശി പോലീസിൽ പരാതി നൽകി.

കോളേജ് ഹോസ്റ്റലിനു സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ബന്ധുക്കൾ എത്തുന്നതിന് മുൻപ് മൃതദേഹം മാറ്റിയത് സംശയാസ്പദമാണെന്നും  അശ്വന്ത് ആത്മഹത്യ ചെയ്യാൻ കാരണങ്ങൾ ഒന്നും തന്നെ ഇല്ലെന്നും തലേദിവസം രാത്രി ഒരു കുട്ടിയുടെ തലയിൽ മുറിവേറ്റിരുന്നുവെന്നും പരാതിയിൽ പറയുന്നു.

Previous Post Next Post