നിയമസഭ പരിസ്ഥിതി സമിതി ദൈവത്താർ വനശാസ്താക്കാവ് സന്ദർശിച്ചു

 

ശ്രീകണ്ഠപുരം:- 'കാവുകളുടെ നിലവിലുള്ള വിസ്തൃതി കുറയാതെ നോക്കേണ്ടത് നാട്ടുകാരുടെ ഉത്തരവാദിത്വമാണന്നും അത് നിറവേറ്റണമെന്നും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയംഗങ്ങൾ നിർദേശിച്ചു. വയക്കര ദൈവത്താർ വനശാസ്താക്കാവ് സന്ദർശിച്ചശേഷം നടന്ന അവലോകന യോഗത്തിലാണ് നിർദേശങ്ങൾ മുന്നോട്ട് വെച്ചത്.

പരിസ്ഥിതിയുടെ നിലനിൽപ്പിന് കാവുകൾക്ക് സുപ്രധാന പങ്കുണ്ട്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കുടുംബകാവുകളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വനശാസ്തക്കാവ് സംരക്ഷിക്കാനാവശ്യമായ മാർഗങ്ങളും ചർച്ച ചെയ്തു. പ്രദേശത്തെ മറ്റ് കാവുകളുടെ പ്രതിനിധികളും കമ്മിറ്റിയെ സന്ദർശിച്ച് നിവേദനം നൽകാൻ എത്തിയിരുന്നു. സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണം, പരിപാലനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുന്നതിനും പഠിക്കുന്നതിനും സർക്കാരിലേക്ക് നിർദേശങ്ങൾ സമർപ്പിക്കുന്നതിനും വേണ്ടിയാണ് നിയമസഭാ പരിസ്ഥിതി കമ്മിറ്റി കാവുകൾ സന്ദർശിച്ചത്.

യോഗത്തിൽ കമ്മിറ്റിയംഗം കൂടിയായ സജീവ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. പരിസ്ഥിതി കമ്മിറ്റി ചെയർമാൻ ഇ.കെ. വിജയൻ എം.എൽ.എ., എം.എൽ.എ.മാരായ കമ്മിറ്റിയംഗങ്ങൾ പി.കെ. ബഷീർ, ജോബ് മൈക്കിൾ, ലിന്റോ ജോസഫ്, ടി.ഐ. മധുസൂദനൻ, കെ.ഡി. പ്രസന്നൻ എന്നിവർ സംസാരിച്ചു. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന, എ.ഡി.എം. കെ.കെ. ദിവാകരൻ, നഗരസഭ വൈസ് ചെയർമാൻ കെ. ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.പി. ചന്ദ്രാംഗദൻ, കൗൺസിലർമാരായ നിഷിത റഹ്മാൻ, ബിജു പുതുശ്ശേരി, സിജോ മറ്റപ്പള്ളി, എം. ഷിജിൻ, കാവ് കമ്മിറ്റി ചെയർമാൻ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post