കൊളച്ചേരി :- കൊളച്ചേരി മുക്കിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടഞ്ഞത് ദുരിതമാവുകയാണ്.ദിവസങ്ങളായി പ്രദേശം ഇരുട്ടില്ലാണ്.
വാഹനങ്ങൾക്കും, കച്ചവടക്കാർക്കും എറെ പ്രയോജനപ്പെടുന്ന ഈ ഹൈമാസ്റ്റ് ലൈറ്റ് കത്താതായതോടെ കൊളച്ചേരി മുക്ക് ജംഗ്ഷൻ ആകെ ഇരുട്ടിലായിരിക്കുകയാണ്.
ഇത് എത്രയും പെട്ടന്ന് പ്രകാശിപ്പിക്കാൻ അധികൃതർ ഇടപ്പെടണമെന്നാണ് നാട്ടുകാരുടെയും പ്രദേശവാസികളുടെ ആവശ്യം.