കമ്പിൽ:-ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്പിൽ മേഖല ഇസ്ലമിക കലാ മേള ഇന്ന് വൈകിട്ട് ആറിന് മയ്യിൽ ഖദിരിയ്യ മദ്റസയിൽ നടക്കും. അബ്ദുൽഅസീസ് ഹാജി പതാക ഉയർ ത്തും. പാണക്കാട് സയ്യിദ് ഹാരി സ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. നിയാസ് അസ്അദി അധ്യക്ഷനാകും.
കമ്പിൽ, മയ്യിൽ, കണ്ണാടിപറമ്പ്. മുണ്ടേരി, പാപ്പിനിശേരി, വളപട്ട ണം കണ്ണപുരം, കക്കാട് എന്നീ എട്ട് റെയ്ഞ്ചുകളിൽ നിന്നു ഒന്നാം സ്ഥാനം നേടിയവർ മാറ്റു രയ്ക്കും. 25നു വൈകിട്ട് അഞ്ചി ന് സമാപനം സമസ്ത കേന്ദ്ര മു ശാവറ അംഗം മാണിയൂർ അഹ മ്മദ് മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. കെ.വി സുമേഷ് എം .എൽ.എ മുഖ്യാതിഥിയാകും.