ആശുപത്രി ജീവനക്കാർക്ക് PF, ESI ആനുകൂല്യങ്ങൾ നടപ്പിലാക്കണമെന്ന് കണ്ണൂർ ജില്ലാപ്രൈവറ്റ് ഹോസ്പിറ്റൽ ആൻ്റ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂനിയൻ (CITU) കമ്പിൽ യൂനിറ്റ് കൺവെൻഷൻ


കമ്പിൽ :- കമ്പിൽ മേഖലയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക്  PF ESI ആനുകൂല്യങ്ങളും ,സർക്കാർ നിശ്ചയിച്ച മിനിമം വേജസും അനുവദിക്കണമെന്ന് കണ്ണൂർ ജില്ലാപ്രൈവറ്റ് ഹോസ്പിറ്റൽ ആൻ്റ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂനിയൻ (CITU) കമ്പിൽ യൂനിറ്റ് കൺവെൻഷൻ ആവശ്യപെട്ടു

കമ്പിൽ സംഘമിത്ര ഹാളിൽ ചേർന്ന കൺവെൻഷൻ യൂനിയൻ ജില്ലാ സെക്രട്ടറി വി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ടി.രമണി അധ്യക്ഷത വഹിച്ചു.

കർഷക സംഘം ഏരിയാ സെക്രട്ടറി എം.ദാമോദരൻ,CITU ജില്ലാ കമ്മിറ്റിയംഗം എം.ശ്രീധരൻ  ,CITU മയ്യിൽ ഏരിയാ കമ്മിറ്റിയംഗം അരക്കൻ പുരുഷോത്തമൻ പ്രസംഗിച്ചു.

ഭാരവാഹികൾ

അരക്കൻ പുരുഷോത്തമൻ പ്രസിഡൻറായും യു.കെ ആൽദോ സെക്രട്ടറിയായും 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരെഞ്ഞടുത്തു.



Previous Post Next Post