തളിപ്പറമ്പ്:- 'സുസ്ഥിര വിദ്യാഭ്യാസം സുരക്ഷിത സമൂഹം' എന്ന പ്രമേയത്തില്‍ 2022 ഫെബ്രുവരി 25,26,27 തിയ്യതികളില്‍ തളിപ്പറമ്പ് നാടുകാണി കാമ്പസില്‍ നടക്കുന്ന അല്‍മഖര്‍ 33ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി അല്‍മഖര്‍ മെഡിക്കല്‍ മിഷന്,കുറുമാത്തൂര്‍ മെഡി കെയര്‍ ക്ലിനിക്ക് സംയുക്തമായി സംഘടിപ്പിച്ച സൗജന്യ യൂനാനി മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു.
അല്‍മഖര്‍ നാടുകാണി കാമ്പസില്‍ നടന്ന ക്യാമ്പ് ഗ്രാമ വികസന വകുപ്പ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ (ജനറൽ )അബ്ദുല്‍ജലീല്‍.ഡി.വി.ഉദ്ഘാടനം ചെയ്തു.സന്ധി രോഗങ്ങള്‍,ഡിസ്ക് പ്രശ്നങ്ങള്‍ ,ചര്‍മ്മ രോഗങ്ങള്‍,കുട്ടികളുടെ രോഗങ്ങള്‍,കഫ രോഗങ്ങള്‍,ആമാശയ കുടല് രോഗങ്ങള്‍,സ്ത്രീ രോഗങ്ങള്‍,ജീവിത ശൈലീ രോഗങ്ങള്‍,വെരിക്കോസ് വെയ്ന്‍,വെരിക്കോസ് അള്‍സര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള ചികിത്സയും മരുന്നും ,ഹിജാമയും ക്യാമ്പില്‍ ലഭ്യമായിരുന്നു.
പരിശോധനക്ക് ഡോ.ടി.കെ.മുഹമ്മദ് ഫിറോസ്,ഡോ.സല്‍മ,ഡോ.മുര്‍ഷിദ്,ഡോ.മുഹമ്മദ് ജലാലുദ്ധീന്‍,തുടങ്ങിയവര്‍ നേതൃത്വം നല്കി.അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.പി.അബൂബക്കര്‍ മൗലവി പട്ടുവം,ജനറല്‍ മാനേജര്‍ പി.കെ.അലിക്കുഞ്ഞി ദാരിമി എരുവാട്ടി,പി.അബ്ദുല്‍ഹക്കീം സഅദി ചപ്പാരപ്പെടവ്,അബ്ദു റഷീദ് ദാരിമി നൂഞ്ഞേരി,കെ.പി.അബ്ദുല്‍ ജബ്ബാര്‍ ഹാജി തളിപ്പറമ്പ്, മെഡികെയര്‍ ബഷീര്‍ അഹ്മദ്,സുബൈര്‍ ചെങ്ങളായി,അല്‍മഖര്‍ മെഡിക്കല്‍ മിഷന് കണ്‍വീനര്‍ കെ.വി.മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.