തളിപ്പറമ്പ്:- മതനിരപേക്ഷതയെ ആക്രമിച്ച് കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍ ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ ഒരുമിച്ച് നിന്ന് ഇന്ത്യയുടെ അഖണ്ഡതയെ സംരക്ഷിച്ച് നിര്‍ത്തണമെന്ന് കേരള തദ്ധേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.തളിപ്പറമ്പ് അല്‍മഖര്‍ സ്ഥാപനങ്ങളുടെ 33ാം വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന 33 ഭൂരഹിതര്‍ക്കുള്ള ഭൂമിദാന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.വീട് വെക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത നിര്‍ധനര്‍ക്ക് സൗജന്യമായി ഭൂമി നല്‍കുന്ന അല്‍മഖറിന്‍റെ പ്രവര്‍ത്തനം പരിപാവനും ശ്ലാഘനീയവുമാണെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.അല്‍മഖറിന്‍റെ ഇത്തരം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സര്‍ക്കാറിന്‍റെ എല്ലാ വിധ പിന്തുണയും ഉണ്ടായിരിക്കുമെന്നും അദ്ധേഹം അറിയിച്ചു.സമസ്ത കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ഹക്കീം സഅദി ചപ്പാരപ്പടവിന്‍റെ നേതൃത്വത്തില്‍ നടന്ന കന്‍സുല്‍ ഉലമ മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു. അല്‍മഖര്‍ അമാനീസ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുപരിപാടിയില്‍ സയ്യിദ് സഅദുദ്ധീന്‍ തങ്ങള്‍ വളപട്ടണം പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.പി.അബൂബക്കര്‍ മൗലവി പട്ടുവം അദ്ധ്യക്ഷത വഹിച്ചു.
കുറുമാത്തൂര്‍ പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് രാജീവന്‍ പനക്കാട്,ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ പെരുവണ,കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി എം.കെ.ഹാമിദ് മാസ്റ്റര്‍ ചൊവ്വ,അല്‍മഖര്‍ ജി.സി.സി.ചെയര്‍മാന്‍ അലിക്കുഞ്ഞി മൗലവി തളിപ്പറമ്പ്,എസ്.എസ്.എഫ് ജില്ല പ്രസിഡണ്ട് കെ.മുഹമ്മദ് അനസ് അമാനി തളിപ്പറമ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ജനറല്‍ മാനേജര്‍ പി.കെ. അലിക്കുഞ്ഞി ദാരിമി എരുവാട്ടി നിവേദനം കൈമാറി.
എം.വി.അബ്ദുറഹ്‌മാന്‍ ബാഖവി പരിയാരം,അബ്ദുറഷീദ് ദാരിമി നൂഞ്ഞേരി,അബ്ദുല്‍ ഗഫൂര്‍ സഖാഫി പെരുമുഖം ,മുഹമ്മദ് കുഞ്ഞി ബാഖവി മുട്ടില്‍,കെ.വി.മുഹമ്മദ് കുഞ്ഞി,അനസ് ഹംസ അമാനി ഏഴാംമൈല്‍,ബില്യണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ധീന്‍,ഉമര്‍ പന്നിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അല്‍മഖര്‍ ജനറല്‍ സെക്ടര്‍ കെ.അബ്ദുറഷീദ് നരിക്കോട് സ്വാഗതവും സെക്രട്ടറി കെ.പി.അബ്ദുല്‍ ജബ്ബാര്‍ ഹാജി നന്ദിയും പറഞ്ഞു.