കുറ്റ്യാട്ടൂർ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മുൻ മണ്ഡലം പ്രസിഡന്റ് സി സുരേഷ് ബാബുവിൻ്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി ചട്ടുകപ്പാറയിലെ കുറ്റ്യാട്ടൂർ PHC യിലേക്ക് 'വീൽ ചെയർ' കൈമാറി.
കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ജനകീയ മുഖവും നേതൃ പാടവത്തിന്റെ പ്രതീകവുമായ സുരേഷ് ബാബു ഏട്ടന്റെ നാമോദയത്തിലുള്ള 'വീൽ ചെയർ' PHC യിലേക്ക് കടന്ന് വരുന്ന ഒരുപാട് ആളുകൾക്ക് ഉപകാരപ്രദമാവുമെന്ന് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ, ജനറൽ സെക്രട്ടറി രത്നരാജ് വി വി മാണിയൂർ, വാർഡ് മെമ്പർമാരായ യൂസുഫ് പാലക്കൽ, എ കെ ശശിധരൻ, വി പദ്മനാഭൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ്സ് - കോൺഗ്രസ്സ് മണ്ഡലം, ബൂത്ത്, യൂണിറ്റ് ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു.