നണിയൂർനമ്പ്രം : - നാഷണൽ കോൺഗ്രസ്സ് നണിയൂർ നമ്പ്രം ബൂത്ത് കമ്മറ്റി രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ എഴുപത്തിനാലാം രക്തസാക്ഷിത്വ ദിനം ആചരിച്ചു .
നണിയൂർ നമ്പ്രം ഇന്ദിരാജി സ്മാരക മന്ദിരത്തിൽ ബൂത്ത് പ്രസിഡൻ്റ് ടി.എം ഇബ്രാഹിമിൻ്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷപ്പാർച്ചന നടത്തി തുടന്ന് INC കൊളച്ചേരി ബ്ലോക്ക് മെമ്പർ കെ.പ്രശാന്തൻ്റ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ജവഹർ ബാലജനവേദി കൊളച്ചേരി ബ്ലോക്ക് ചെയർമാൻ ദേവരാജൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
സുനി കൊയിലേരിയൻ , അരിയേരി രമേശൻ , അജിത്ത് കുമാർ , അബ്ദുള്ള എന്നിവർ സംസാരിച്ചു