കണ്ണൂർ:- ജില്ലയിൽ കോൺഗ്രസ് ഓഫീസുകൾക്കും വായനശാലകൾക്കും നേരെ വ്യാപക അക്രമം . ചക്കരക്കല്ലിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. കണ്ണൂർ ചെട്ടിപീടികയിലെ കോൺഗ്രസ് ഓഫിസും തകർത്തു.
ചക്കരക്കൽ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി സി.സി. രമേശന്റെ കണയന്നൂരിലെ വീടിന് നേരെയാണ് ഇന്നലെ രാത്രി ബോബെറുണ്ടായത് . വിലാപയാത്ര കടന്നു വന്ന തലശേരി - കണ്ണൂർ റോഡരികിലെ കോൺഗ്രസ് സ്തൂപങ്ങളും, കൊടിമരങ്ങളും തകർത്തു.
തോട്ടട എസ് എൻ കോളജിന് മുന്നിലെ ഷുഹൈബ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു.
കെ എസ് യു സ്തൂപവും ബസ് കാത്തിരിപ്പ് കേന്ദ്രവും തകർക്കുന്നത് ചിത്രികരിച്ച ഓൺലൈൻ ചാനലിൻ്റെ മൊബൈൽ ഫോണും മൈക്കും വിലാപയാത്രയിൽ പങ്കെടുത്തവർ തട്ടിയെടുത്തു.
നാറാത്ത് കോൺഗ്രസ് കൊടിമരങ്ങളും കൊടികൾ കീറി നശിക്കപ്പെടുകയും ചെയ്തു.
നടാലിലെ കോൺഗ്രസ് ഓഫിസ് ലോറിയിലെത്തിയ ഒരു സംഘം ആളുകൾ തകർത്തു. നടാൽ വായനശാലയിലെ നവ രശ്മി ക്ലബ്ബ് അടിച്ച് തകർത്തു. പോലീസ് നോക്കി നിൽക്കെയാണ് അക്രമം നടന്നത്. ടി വി ഉൾപ്പടെ അക്രമികൾ തകർത്തു. ഓഫിസ് പെട്രോൾ ഒഴിച്ച് തീവയ്ക്കാനും ശ്രമം നടന്നു.
ചിറക്കുനിയിലെ കോൺഗ്രസ് ധർമടം മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയും അക്രമമുണ്ടായി. പ്രചാരണ ബോർഡുകൾ നശിപ്പിച്ചു.
തൃച്ഛംബരം പട്ടപാറയിലെ കോൺഗ്രസ് ഓഫിസായ പ്രിയദർശിനി മന്ദിരം അടിച്ചു തകർത്തു. തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിന് നേരെ കല്ലേറുണ്ടായി.
തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്ര സമീപത്തെ രാജീവ്ജി ക്ലബിന് മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ തകർത്തു.
കീച്ചേരിയിലെ കല്യാശ്ശേരി മണ്ഡലം കോൺഗ്രസ് ഓഫീസ് ബുധനാഴ്ച്ച പുലർച്ചെ അടിച്ചു തകർത്തു. അക്രമികൾ ഒന്നാം നിലയിലെ ഓഫീസിൽ കയറി ജനൽചില്ലുകൾ തകർക്കുകയും പൂട്ട് പൊളിച്ച് ഉള്ളിൽ കടക്കുകയും അക്രമം നടത്തുകയുമാണുണ്ടായത്.ഓഫീസിലെ കസേരകൾ തല്ലിതകർക്കുകയും മേശവലിപ്പ് കുത്തിപ്പൊളിച്ച് ദേശീയപതാക ഉൾപ്പടെ പുറത്തിട്ട് നശിപ്പിച്ചു. ഫാനുകളും തകർത്തു
പാപ്പിനിശ്ശേരിയിൽ സാമുവൽ ആറോൺ സ്മാരക മന്ദിരമായ പാപ്പിനിശ്ശേരി കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു.