ഫുട്പാത്തിലെ പരസ്യ ബോർഡ് ; കാൽനട യാത്രക്കാർ ദുരിതത്തിൽ


മയ്യിൽ :-
നണിയൂർനമ്പ്രം- പറശ്ശിനി റോഡിൽ കച്ചവട സ്ഥാപനങ്ങൾ പരസ്യ ബോർഡ് വച്ചത് കാൽനടയാത്രക്കാർക്ക് എറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. 

കരിങ്കൽ കുഴി- പറശ്ശിനി റോഡിൽ നണിയൂർനമ്പ്രം പറശ്ശിനി റോഡ് ജംഗ്ഷൻ മുതൽ പഴയ വളം ഡിപ്പോ ജംഗ്ഷൻ വരെയുള്ള റോഡിൽ ചില കടകളുടെ മുന്നിലാണ് ഫുട്പാത്ത് കൈയ്യേറിയുള്ള പരസ്യ ബോർഡ് സ്ഥാപിച്ചിട്ടുള്ളത് . ഇത് കാരണം കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ് .

പൊതുവെ വീതി കുറഞ്ഞ ഇവിടെ ഏത് നിമിഷവും അപകടം സംഭവിക്കാൻ സാധ്യതയുണ്ട്


Previous Post Next Post