കൊളച്ചേരി:-സ്കൂളിലേക്ക് പോകുന്നതിനിടെ കൊളച്ചേരിപ്പറമ്പിൽ ബസ്സിറങ്ങി നിരത്തു മുറിച്ചു കടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ഇരു ചക്രവാഹനമിടിച്ചു പരിക്കേറ്റു, പരിക്ക് സാരമുള്ളതല്ല. ഇന്ന് രാവിലെയാണ് സംഭവം.
കമ്പിൽ മാപ്പിള ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി പള്ളിപ്പറമ്പിലെ ശഹ്‌മ (16) യ്ക്കാണ് കാലിനു പരിക്കേറ്റത്. സംഭവം നടന്നയുടനെ ഇരുചക്ര വാഹന യാത്രികൻ കുട്ടിയെ കമ്പിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. സഹപാഠികൾ അറിയിച്ചത് പ്രകാരം കമ്പിൽ സ്കൂൾ അധ്യാപകരും ആശുപത്രിയിൽ കുട്ടിയെ സന്ദർശിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്തു. പ്രഥമ ശ്രുശൂഷ നൽകിയതിനു ശേഷം കുട്ടിയെ വീട്ടിലേക്ക് അയച്ചു.