കണ്ണൂർ:- ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി ബഹറിനിൽ മരണപ്പെട്ടു. കണ്ണൂര്‍ ചിറക്കല്‍ ചുണ്ടയില്‍ രജീഷ് (42) ആണ് മരണപ്പെട്ടത്. നെഞ്ച് വേദനെയെത്തുടര്‍ന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രജീഷ് ബഹ്‌റൈനിലെത്തിയിട്ട് പത്തു വര്‍ഷത്തിലധികമായി. ഗുദൈബിയയിലും മുഹറഖിലും സന്‍സാ, ചന്ദ്ര എന്നീ ജ്വല്ലറികള്‍ നടത്തി വരികയായിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ നാട്ടിലേക്ക് പോകാനുളള തയാറെടുപ്പിലായിരുന്നു.
പിതാവ്: ചന്ദ്രന്‍, മാതാവ്: വസന്ത, ഭാര്യ: സുധി, മക്കള്‍: ആദിദേവ്, ആര്യദേവ്.
മൃതദേഹം മുഹറഖ് കിങ് ഹമദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍. നാട്ടിലേക്ക് കൊണ്ടു വരാനുളള ശ്രമങ്ങള്‍ നടക്കുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.