കണ്ണൂർ :- കോവിഡ് പി സി ആർ പരിശോധനയുടെ പേരിൽ കണ്ണൂർ എയർപോർട്ട് അധികൃതർ ചുമത്തുന്ന ഭീമമായ തുക പിൻവലിക്കണമെന്നും പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും ദുരിത പർവ്വം താണ്ടുന്ന പ്രവാസികളെ തീർത്തും ദുരിതത്തിലാക്കുന്ന സമീപനമാണ് കണ്ണൂർ എയർപ്പോർട്ട് അധികൃതർ പ്രവാസി സമൂഹത്തോട് പുലർത്തുന്നതെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി.സി കെ മുഹമ്മദലി യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ എയർപോർട്ടിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
നാടിൻ്റെ സർവ്വ പുരോഗതിക്കും വലിയ പങ്ക് വഹിച്ച പ്രവാസി സമൂഹത്തിൻ്റെ വിഷമം കണ്ടില്ലെന്ന് നടിക്കാൻ ആർക്കും സാധ്യമല്ലെന്നും, കോവിഡ് പരിശോധനക്കായ് അധികൃതർ ഈടാക്കുന്ന അന്യായ തുക കുറക്കുന്നത് വരെ യൂത്ത് ലീഗ് സമരമുഖത്ത് തന്നെ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മട്ടന്നൂർ ടൗണിൽ നിന്നും ആരംഭിച്ച മാർച്ച് എയർ പോർട്ട് കവാടത്തിൽ പോലീസ് ബാരിക്കോട് വച്ച് തടഞ്ഞു,യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ അദ്ധ്യക്ഷത വഹിച്ചു,
ജനറൽ സെക്രട്ടറി പി.സി.നസീർ സ്വാഗതവും റാഫി മട്ടന്നൂർ നന്ദിയും പറഞ്ഞു.അൻസാരി തില്ലങ്കേരി, ഇ.പി.ഷംസുദ്ധീൻ, മുസ്തഫ ചൂര്യാട്ട്, ലത്തീഫ് ശിവപുരം, വി.എൻ.മുഹമ്മദ്, നസീർ പുറത്തിൽ എന്നിവർ പ്രസംഗിച്ചു
സി.പി.റഷീദ്, നൗഫൽ മെരുവമ്പായി, നൗഷാദ് അണിയാരം, അലിമംഗര, ഖലീലുൽ റഹ്മാൻ.എം.എ,സലാം പൊയനാട്, ഫൈസൽ ചെറുകുന്നോൻ, ഷിനാജ്.കെ.കെ., ലത്തീഫ് എടവച്ചാൽ, യൂനുസ് പട്ടാടം, സിറാജ് പൂക്കോത്ത്, ജാഫർ സ്വാദിഖ്, എൻ.യു ഷഫീഖ് മാസ്റ്റർ, അഷ്ക്കർ കണ്ണാടിപ്പറമ്പ്, ഷബീർ എടയന്നൂർ, അസ്‌ലം പാറേത്ത്, ജംഷീർ ആലക്കാട്, റഷീദ് തലായി, ഷാക്കിർ അഡൂർ മാർച്ചിന് നേതൃത്വം നൽകി