അനുസ്മരണ പൊതുയോഗം വൈകിട്ട്
കുറ്യാട്ടൂർ :- കുറ്റ്യാട്ടൂരിലെ കോൺഗ്രസിന്റെ സമുന്നത നേതാക്കളിൽ ഒരാളും മുൻ മണ്ഡലം കോൺഗ്രസ് (അഭിഭക്ത ) കമ്മറ്റിയുടെ പ്രസിഡണ്ടുമായ സി സുരേഷ് ബാബുവിൻ്റെ ഒന്നാം ചരമവാർഷികത്തിൽ കാരാറമ്പിൽ പുഷ്പാർച്ച നടത്തി.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.എം. ശിവദാസൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് വി.പത്മനാഭൻ മാസ്റ്റർ , മുതിർന്ന കോൺഗ്രസ്സ് നേതാവ് എം.വി.ഗോപാലൻ നമ്പ്യാർ , പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ,മണ്ഡലം നേതാക്കൾ സത്യൻ, ഷാജി, ബാലാട്ടൻ, ബിജു ,അമൽ കുറ്റ്യാട്ടൂർ , സുശാന്ത്, രാജൻ തുടങ്ങിയ നേതാക്കൾ ബാബുവേട്ടനെ അനുസ്മരിച്ച് സംസാരിച്ചു .
പരേതന്റെ വസതിയിലെ അനുസ്മരണ ചടങ്ങിലും നേതാക്കൾ പങ്കെടുത്തു.
വൈകിട്ട് 4.30ന് കാരാറമ്പിൽ നടക്കുന്ന അനുസ്മരണ പൊതുയോഗം ബഹു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും.