മയ്യിൽ:-കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ സംയുക്ത ജനറൽ ബോഡി യോഗം മയ്യിലിൽ നടന്നു.
യൂനിറ്റ് പ്രസിഡണ്ട് കെ.വി. യശോദ ടീച്ചുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ഇ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി. പത്മനാഭൻ വിഭജന പ്രഖ്യാപനം നടത്തി. പി.പി. അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഇ.പി.രാജൻ വാർഷിക റിപ്പോർട്ടും, ട്രഷറർ എം.കെ.പ്രേമി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സി.കെ. ജനാർദ്ദനൻ നമ്പ്യാർ, കെ.ബാലകൃഷ്ണൻ നായർ, കെ.കെ.ലളിതകുമാരി എന്നിവർ പ്രസംഗിച്ചു.
മയ്യിൽ യൂനിറ്റ് രണ്ടായി വിഭജിച്ച് മയ്യിൽ, മയ്യിൽ വെസ്റ്റ് എന്നിങ്ങനെ രണ്ടാക്കി.
പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക എത്രയും വേഗം അനുവദിക്കുക, മെഡി സെപ്പ് പദ്ധതിയിൽ പെൻഷൻകാരുടെ ആശ്രിതരെകൂടി ഉൾപ്പെടുത്തുകയും ആനുകൂല്ല്യങ്ങൾ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്യുക , പഞ്ചായത്ത് ഓഫീസ് റോഡിന്റെ തുടർച്ചയായി ബസ് സ്റ്റാന്റിലേക്ക് റോഡ് നിർമ്മിക്കുക എന്നീ പ്രമേയങ്ങളും ജനറൽ ബോഡി അംഗീകരിച്ചു.
പുതിയ ഭാരവാഹികളായി മയ്യിൽ യൂനിറ്റിൽ കോരമ്പേത്ത് നാരായണൻ മാസ്റ്റർ (പ്രസി.) ഇ.പി.രാജൻ (സെക്ര : ) എം.വി. പ്രകാശ് കുമാർ (ട്രഷറർ) എന്നിവരേയും, മയ്യിൽ വെസ്റ്റ് യൂനിറ്റിൽ വി.സി. ഗോവിന്ദൻ (പ്ര : ) പി.പി. അരവിന്ദാക്ഷൻ (സെക്ര:), എം. ദാമോദരൻ (ട്രഷറർ) എന്നിവരേയും തെരഞ്ഞെടുത്തു