കമ്പിൽ :- LDF സർക്കാരിൻ്റെ ജന വിരുദ്ധ കെ റെയിൽ സമരത്തിൽ പങ്കാളിയായി ജയിൽവാസം അനുഭവിച്ച സമര പോരാളി യഹ്യ പള്ളിപ്പറമ്പിന്നെ കൊളച്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.
ചടങ്ങിന് മണ്ഡലം പ്രസിഡൻ്റ് ഇർഷാദ് അശ്രഫ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മുഹമ്മദ് അശ്രഫ്, മണ്ഡലം വൈസ് പ്രസിഡൻ്റ് റൈജു പി വി, ജനറൽസെക്രട്ടറി ശ്രീജേഷ് കൊളച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിന് അഖിൽ പി വി സ്വാഗതവും അഫ്സൽ കായിച്ചിറ നന്ദിയും പറഞ്ഞു.
"ഇനി നടക്കാൻ പോകുന്ന കെ റെയിൽ സമരവേലിയേറ്റങ്ങളുടെ തുടക്കം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെതെന്നും, വരും ദിനങ്ങളിൽ സമരജ്വല ആളിപടരുമെന്നും" മറുപടി പ്രസംഗത്തിൽ യഹ്യ പള്ളിപറമ്പ് പ്രസ്താവിച്ചു.