മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു


മയ്യിൽ :-
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

കെ.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടരി കെ.സി. ഗണേശൻ വർഗ്ഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.എസ്.എസ്.പി.എ ജില്ലാ സെക്രട്ടരി കെ.സി.രാജൻ മാസ്റ്റർ, സി.എച്ച് മൊയ്തീൻ, ശ്രീജേഷ് കൊയിലേരിയൻ, താജുദ്ദീൻ മാസ്റ്റർ, പ്രേമരാജൻ പുത്തലത്ത്, പി.പി. സിദ്ദിഖ്, പി.വി. സന്തോഷ്, നിസ്യം മയ്യിൽ, ഷംസു കണ്ടക്കൈ, ജിനീഷ് ചാപ്പാടി, ഏ.കെ. രുഗ്മിണി എന്നിവർ പ്രസംഗിച്ചു.

Previous Post Next Post