കണ്ണൂര്‍:- വര്‍ഗീയതയ്ക്കതിരേ പ്രതിരോധം തീര്‍ക്കാനുള്ള ഏറ്റവും ശക്തമായ ആയുധം ഗാന്ധിയന്‍ ദര്‍ശനങ്ങളാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നിടത്താണ് വര്‍ഗീയശക്തികള്‍ വേരുറപ്പിക്കുന്നത്. മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനം കെ.പി.സി.സി. വര്‍ഗീയ വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്.
മതനിരപേക്ഷത എന്ന സമവാക്യം തകര്‍ക്കുവാന്‍ വേണ്ടി ഇന്നും വര്‍ഗീയ ശക്തികള്‍ പരിശ്രമങ്ങള്‍ നടത്തി വരികയാണ്. ഇത്തരം ശ്രമങ്ങള്‍ മതനിരപേക്ഷമനസുള്ളവര്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണം.
മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിക്കുന്ന, അസ്ഥിരപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും സന്ദേശവുമായി ഈ രാജ്യം മുഴുവന്‍ നിലയുറപ്പിക്കാന്‍ സാധിക്കുന്ന ഏകപ്രസ്ഥാനം കോണ്‍ഗ്രസാണ്. ഗാന്ധിയന്‍ ദര്‍ശനങ്ങളോ ആശയങ്ങളോ പിന്തുടരാത്തവര്‍ മഹാത്മജിയുടെ ചിത്രവുമായി പാര്‍ട്ടിസമ്മേളനം നടത്തുന്നതിലെ കാപട്യവും ഈയവസരത്തില്‍ നമ്മള്‍ തിരിച്ചറിയണമെന്നും അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.മഹാത്മജി രക്ത സാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ മുഴുവൻ മണ്ഡലങ്ങളിലും "വർഗ്ഗീയ വിരുദ്ധ" പ്രതിജ്ഞ എടുത്തു.
കണ്ണൂർ ഗാന്ധി സർക്കിളിൽ നടന്ന പരിപാടി പരിപാടിയിൽ ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് വർഗ്ഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ചടങ്ങിൽ കണ്ണൂർ കോര്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ്,കെ എസ് യു ജില്ലാ പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ്,ഗിരീഷൻ നാമത്ത് ,രതീഷ് ആന്റണി,സലീഷ് ഒ കെ,മഹേഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.