എ എച്ച് എം സൈനിക് മിത്രം പദ്ധതിക്ക് തുടക്കമായി


കണ്ണൂർ:-രാജ്യത്തെ സൈനിക വിഭാഗത്തിൽ ഉള്ളവർക്ക് ആയുർവേദ ചികിത്സകൾക്ക് ഇളവ് നൽകിക്കൊണ്ട് ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻറ് അസോസിയേഷൻറെ സൈനിക മിത്രം പദ്ധതിയുടെ പ്രഖ്യാപനം നടത്തി.കണ്ണൂരിൽ വച്ച് നടന്ന എ എച്ച് എം എ സംസ്ഥാന ജനറൽ ബോഡിയിൽ ആണ് പദ്ധതിക്കു തുടക്കമായത് . രാജ്യസഭാ എംപി ഡോ. വി. ശിവദാസൻ സമ്മേളനം ഉദ്ഘാടനം ചെയ്തു 

രജ്യത്തെ ആരോഗ്യ വിദ്യാഭ്യാസ രംഗം കൂടുതൽ ശക്തിപ്പെ ടേണ്ടതുണ്ടെന്നും  അതിൽ ആയുർവേദത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ മുഖ്യപ്രഭാഷണം നടത്തി.ശൗര്യചക്ര പി വി  മനേഷ്  സൈനിക മിത്രം പദ്ധതിക്ക് തുടക്കം കുറിച്ചു.കൂടാതെ  എഎച്ച് എം എ യുടെ ആയുർവേദ ബോധവൽക്കരണ പരിപാടിയായ ആയുഷ് 24 പദ്ധതി,ആയുർവേദ ചികിത്സക്കുള്ള മെഡിക്കൽ ലോൺ  പദ്ധതിക്കും തുടക്കമായി. 

സംസ്ഥാന പ്രസിഡണ്ട് ഡോ.വിജയൻ നങ്ങേലിൽ അധ്യക്ഷനായ ചടങ്ങിൽ  ജനറൽ സെക്രട്ടറി  ഡോ  ഇടൂഴി ഉണ്ണികൃഷ്ണൻ  ഡോ മുഹമ്മദ് ബാപ്പു ഡോ കെ ജി വിദ്യാസാഗരൻ ഡോ സനൽ കുമാർ കുറിഞ്ഞി കാട്ടിൽ ,ഡോ രമ ബേബി കൃഷ്ണൻ ഡോ.ലിജു മാത്യു ഡോ പ്രപഞ്ച് ഡോ പി പി അന്ത്രു എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ ആയുർവേദത്തിൻറെ ആഗോള സാധ്യതകൾ എന്ന വിഷയത്തെ അധികരിച്ച് ഡോ എ എം അൻവർ ക്ലാസെടുത്തു.ഡോ  ഇന്ദുചൂഡൻ ശ്രീ അരുൺജിത്ത് എന്നിവർ മോഡറേറ്ററായി. സമാപന സമ്മേളനം  കണ്ണൂർ മേയർ അഡ്വക്കേറ്റ് ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.

Previous Post Next Post