മലപ്പട്ടം :- റോഡിൻ്റെ സൗന്ദര്യവൽക്കരണത്തിനായി റോഡരികിൽ നട്ടുവളർത്തിയ ചെടികൾ സംരക്ഷിക്കാൻ റോഡരികിൽ ടാങ്ക് വച്ച് വെള്ളം സംഭരിച്ച് ചെടികൾ ലിക്കുകയാണ് മലപ്പട്ടം ഗ്രാമ പഞ്ചായത്ത്.
മലപ്പട്ടം പഞ്ചായത്ത് പ്രസിഡൻ്റ് കെ പി രമണിയുടെ നേതൃത്വത്തിലാണ് നനക്കാനുള്ള സംവിധാനം നടപ്പിലാക്കിയത്.
മലപ്പട്ടം പഞ്ചായത്തിൽ മലപ്പട്ടം പാലം കഴിഞ്ഞാൽ കിലോമീറ്ററുകളോളം രണ്ട് ഭാഗത്തും ചെടികൾ വച്ച് പിടിപ്പിച്ചിരുന്നു. അവ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തികളാണ് പഞ്ചായത്ത് ഭാരവാഹികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.