കൊളച്ചേരി :- കൊളച്ചേരി വില്ലേജ് ഓഫീസിനു മുന്നിലെ റോഡ് വീതി കൂട്ടിയപ്പോൾ മുന്നേ ഉണ്ടായിരുന്ന സ്റ്റെപ്പ് പൊളിച്ചു മാറ്റിയതോടെ നിലവിൽ വില്ലേജ് ഓഫീസിലേക്ക് കയറി ചെല്ലാൻ പ്രായമായവർ ബുദ്ധിമുട്ടുകയാണ്.
ഇപ്പോൾ അരികിലൂടെ കയറിയാണ് വില്ലേജ് ഓഫീസിലേക്ക് എത്തേണ്ടത്. അവിടെയുള്ള കല്ലുകൾ ഇളകിയത് ബുദ്ധിമുട്ട് ഉണർത്തുന്നുണ്ട്. നല്ല കെട്ടിയ സ്റ്റെപ്പുകൾ റോഡിൽ നിന്നും ഓഫീസിനു മുറ്റത്തേക്ക് വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.