മയ്യിലിൽ JCBയുടെ ഭാഗങ്ങൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിൽപന നടത്തിയ മൂന്നംഗസംഘം പിടിയിൽ

 

മയ്യിൽ:- ജെസിബി യുടെ ഭാഗങ്ങൾ മോഷണം നടത്തി ആക്രികടയിൽ വിൽപന നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ചെക്കിക്കുളം സ്വദേശി രജിത് ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെയാണ് മയ്യിൽ ഇൻസ്പെക്ടർ ബിജു പ്രകാശ്, എ സുരേഷ് ബാബു എന്നി വരുടെ നേതൃത്വത്തിൽ പിടികൂടിയത്.കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. 

മാണിയൂർ കട്ടോളിയിലെ പി.കെ. ഷിനോയിയുടെ ഉടമസ്ഥതയിലുള്ള ജെസിബിയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന രണ്ട് ബക്കറ്റുകളും ബ്ലേഡുമാണ് മോഷണം പോയത്. വീടിന് സമീപം നിർത്തിയിട്ടുന്ന ജെസിബിയുടെ ബക്കറ്റുകളും ബ്ലേഡും അഴിച്ച് വെച്ചതായിരുന്നു. ഇതാണ് സംഘം കവർന്നത്.

സാധനങ്ങൾ ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു പോയതായി വിവരം ലഭിച്ചു. തുടർന്ന് മയ്യിൽ കണ്ടക്കൈ റോഡ് ജംഗ്ഷനിലെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധി ച്ചപ്പോൾ ഇവിടുത്തെ ആക്രിക്കടയിൽ സാധനങ്ങൾ വിൽപന നടത്താനെത്തിയതായി വ്യക്തമായി. ഇതോടെ ആക്രിക്കടയുടമയെ ചോദ്യം ചെയ്ത് പ്രതികളെ കണ്ടെത്തുകയായിരുന്നു.

10,000 രൂപയ്ക്കാണ് സാധനങ്ങൾ ഇവിടെ വിൽപന നടത്തിയത്. ആക്രിക്കടയുടമ പോലീസിനെ വെട്ടിച്ച് സാധനങ്ങൾ ലോറിയിൽ രാത്രി കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമിച്ചെങ്കിലും രഹസ്യ വിവരത്തെ തുടർന്ന് മയ്യിൽ പെട്രോൾ പമ്പിന് സമീപം വച്ച് ലോറി പോലിസ് കസ്റ്റഡിയിലെടുക്കുയായിരുന്നു.

Previous Post Next Post