അഴീക്കോട്:- എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് നയിക്കുന്ന വാഹന പ്രചരണ ജാഥ എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ.സി. ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.
മതേതരത്വമാണ് ഇന്ത്യ, ഭീകരതയാണ് ആര്‍എസ്എസ് എന്ന പ്രമേയത്തില്‍ ജനുവരി 24, 25 തിയ്യതികളിലാണ് ജാഥ സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെ 9.30ന് പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപമാണ് ഉദ്ഘാടനം. തുടര്‍ന്ന് പാപ്പിനിശ്ശേരി, വളപട്ടണം, പള്ളിക്കുന്ന്, അഴീക്കോട് പഞ്ചായത്തുകളിലെ പര്യടന ശേഷം വൈകുന്നേരം ചാലാട് ടൗണില്‍ സമാപിക്കും.
ചൊവ്വാഴ്ച രാവിലെ പുതിയതെരുവില്‍ നിന്നാരംഭിക്കുന്ന ജാഥ പുഴാതി, ചിറക്കല്‍, നാറാത്ത് പഞ്ചായത്തുകളില്‍ പര്യടനം നടത്തി വൈകുന്നേരം കണ്ണാടിപ്പറമ്പില്‍ സമാപിക്കും. എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ജാഥ നടത്തുന്നതെന്ന് മണ്ഡലം സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.