കണ്ണൂർ ജില്ല 'A' കാറ്റഗറിയിൽ ; നിയന്ത്രണങ്ങൾ കടുപ്പിച്ചു


കണ്ണൂർ :-
സംസ്ഥാനത്ത് കോവിഡ്  വ്യാപനം രൂക്ഷമാകുന്നതിനാലും ഒമിക്രോൺ വർധിക്കുന്ന സാഹചര്യത്തിലും കോവിഡ് നിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ  നിലവിലെ കോവിഡ് സാഹചര്യത്തിൽ  ജില്ല 'A' കാറ്റഗറിയിൽ ഉൾപ്പെടുന്നതായി ജില്ലാ കലക്ടർ ഉത്തരവായി.

ആയതിനാൽ ജില്ലയിൽ ചുവടെ ചേർത്തിട്ടുള്ള നിയന്ത്രണങ്ങൾ നിലവിൽ വരും

1. 23/01/2022 തീയ്യതി മുതൽ കണ്ണൂർ ജില്ല  'A ' കാറ്റഗറി ജില്ലയാവും.

2. എല്ലാ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക, സാമുദായിക, പൊതു പരിപാടികളിലും,

ഉത്സവങ്ങളിലും വിവാഹം, മരണാനന്തര ചടങ്ങുകളിലും മതപരമായ ചടങ്ങുകളിലും പരമാവധി 50 പേരിൽ കൂടുതൽ പങ്കെടുക്കുവാൻ പാടുള്ളതല്ല.

3. മേൽ പറഞ്ഞ നിയന്ത്രണങ്ങൾ 23-01-2022 തീയ്യതി മുതൽ 30-01-2022 നിയ്യതി വരെയോ

മറ്റൊരു ഉത്തരവ് ഉണ്ടാവുന്നത് വരെയോ നിലവിൽ ഉണ്ടായിരിക്കുന്നതാണ്.

പുറമേ 23-01- 2022, 30-01-2022 തീയ്യതികളിൽ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുള്ളതിനാൽ പ്രസ്തുത തീയ്യതികളിൽ വായന പ്രകാരമുള്ള നിയന്ത്രണങ്ങളും നിലവിൽ ഉണ്ടായിരിക്കുന്നതാണ് .

4. പൊതു സ്ഥലങ്ങളിലും മറ്റും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടത് സംബന്ധിച്ചും മേൽ പറഞ്ഞ നിയന്ത്രണങ്ങൾ സംബന്ധിച്ചും മൈക്ക് എനൗൺസ്മെൻ്റ്  നടത്തുന്നതടക്കമുള്ള പ്രചരണ നടപടികൾ പോലിസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിക്കേണ്ടതാണ്.

5. ജില്ലയിലെ വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, പാർക്കുകൾ എന്നിവിടങ്ങളിലും മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളും ആരാധനാലയങ്ങളിലും, വിവാഹം, മരണാനന്തര ചടങ്ങ് എന്നിവ നടക്കുന്ന ഇടങ്ങളിലും ഉത്സവങ്ങളിലും, മറ്റ് പൊതു ഇടങ്ങളിലും അനുവദനീയമായതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നില്ലായെന്നും ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിന്നുണ്ടെന്നും പോലീസ് വകുപ്പ് ഉറപ്പുവരുത്തേണ്ടതുമാണ്. കൂടാതെ ഇനിയുള്ള എല്ലാ ദിവസങ്ങളിലും (30/20122 ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ എല്ലാ തഹസിൽദാർ & ഇൻഡെന്റൽ കമാൻഡർമാരും താലൂക്ക് തലത്തിൽ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ രൂപീകരിക്കേണ്ടതും മേൽ പറഞ്ഞ ഇടങ്ങളിൽ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടോയെന്നും അനുവദനീയമായതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നില്ലെന്നും പരിശോധന നടത്തി ഉറപ്പ് വരുത്തേണ്ടതാണ്. കോറിഡ് പ്രോട്ടോക്കോൾ ലംഘനം ശ്രദ്ധയിൽ പെടുന്ന പക്ഷം ബന്ധപ്പെട്ടവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കേണ്ടതും അതാത് ദിവസത്തെ പരിശോധന സംബന്ധിച്ച റിപ്പോർട്ട് എല്ലാ ദിവസവും വൈകുന്നേര 4.00 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതുമാണ്.

6. നിലവിലെ കോവിഡ് സാഹചര്യത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ രോഗികൾക്ക് കൃത്യമായ ചികിത്സ ലഭ്യമാകുന്നതിലേക്കായി പരിയാരം ഗവ. മെഡിക്കൽ കോളേജിൽ 'സി' കാറ്റഗറിയിൽപ്പെട്ട രോഗികളെ മാത്രം അഡ്മിറ്റ് ചെയ്യേണ്ടതിനാൽ പരിയാരം മെഡിക്കൽ കോളേജിലേക്കുള്ള കോവിഡ് രോഗികളുടെ അഡ്മിഷൻ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം മുഖേന മാത്രം നടത്തണമെന്ന് തീരുമാനിച്ചിരുന്നു. മേൽ സാഹചര്യത്തിൽ 24-01-2022 തിയ്യതി മുതൽ പരിയാരം ഗവ മെഡിക്കൽ കോളേജിലേക്കുള്ള കോവിഡ് രോഗികളുടെ അഡ്മിഷൻ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ മുൻ മാത്രം നടത്തേണ്ടതാണ്.

Previous Post Next Post