അഞ്ചുവയസ്സിനുതാഴെ മുഖാവരണം വേണ്ടാ

 

ന്യൂഡൽഹി:-അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികൾക്ക് മുഖാവരണം വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

18 വയസ്സിനുതാഴെയുള്ളവരുടെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗരേഖയിലാണ് നിർദേശം. ആറിനും 11-നും ഇടയിൽ പ്രായമുള്ളവർക്ക് ആവശ്യമെങ്കിൽ അച്ഛനമ്മമാരുടെ നിരീക്ഷണത്തിൽ സുരക്ഷിതമായി മുഖാവരണം ധരിക്കാം. 12 വയസ്സിനുമുകളിലുള്ളവർ നിർബന്ധമായും ധരിച്ചിരിക്കണം.

കാര്യമായ കോവിഡ് ലക്ഷണങ്ങളില്ലെങ്കിൽ ആദ്യ ആർ.എ.ടി. അല്ലെങ്കിൽ ആർ.ടി.പി.സി.ആർ. പരിശോധനയല്ലാതെ മറ്റുപരിശോധനകൾ വേണ്ടാ. അച്ഛനമ്മമാരുടെ കർശനനിരീക്ഷണത്തിൽ വീട്ടിൽക്കഴിഞ്ഞാൽ മതി. പ്രത്യേകിച്ച് മരുന്നുകളും ആവശ്യമില്ല.

Previous Post Next Post