തിറയാട്ടം നാടൻ പാട്ടു മേളയുടെ റിഹേഴ്സൽ ക്യാംപ് ആരംഭിച്ചു


മയ്യിൽ :- 
അഥീന നാടക നാട്ടറിവ് വീട് രംഗത്ത് അവതരിപ്പിക്കുന്ന തിറയാട്ടം നാടൻ പാട്ടു മേളയുടെ റിഹേഴ്സൽ ക്യാംപ് അഥീന ഹാളിൽ  പ്രശസ്ത സംഗീതജ്ഞൻ കലാചാര്യ പയ്യന്നൂർ കൃഷ്ണമണി മാരാർ കലാ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

അഥീന നാടക നാട്ടറിവ് വീട് പ്രസിഡണ്ട് ദിൽന കെ തിലക് അധ്യക്ഷത വഹിച്ചു. വജ്ര ജൂബിലി ഫെലോഷിപ്പ് ജേതാവ് ഒ ശരത്കൃഷ്ണൻ, ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് സന്തോഷ് കരിപ്പൂൽ, ശ്രീത്തു ബാബു, നന്ദഗോപാൽ, വിശാൽ രാജ്, വി ആതിര രമേഷ്, ശിഖ കൃഷ്ണൻ എന്നിവർ സംസാരിച്ചു.  

ഇരുപത്തി അഞ്ചിലധികം കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് വ്യത്യസ്തങ്ങളായ പതിനഞ്ചിലധികം ദൃശ്യാവിഷ്കാരങ്ങളുമായി രണ്ട് മണിക്കൂറോളം നീണ്ടു നിൽക്കുന്ന "തിറയാട്ടം നാടൻ പാട്ടുമേള" ജനുവരി 6 മുതൽ വേദികളിൽ അവതരിപ്പിച്ചു തുടങ്ങും.

Previous Post Next Post