ചേലേരി:-വാദി രിഫാഈ എജ്യൂക്കേഷണല്‍ സെന്റർ കമ്മിറ്റി സംഘടിപ്പിച്ച രിഫാഈ ഗ്രാന്റ് ജൽസയും ദഫ് റാത്തീബും സമാപിച്ചു. ചേലേരി രിഫാഈ നഗറിൽ നടന്ന പരിപാടി
സയ്യിദ് ഉവൈസ് അസ്സഖാഫ് തങ്ങളുടെ അധ്യക്ഷതയിൽ രിഫാഈ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുള്ള സഖാഫി മഞ്ചേരി ഉൽഘാടനം നിർവഹിച്ചു.
രിഫാഈ മൗലിദ് സദർ മുഅല്ലിം മിദ്ലാജ് സഖാഫി ചോല, സിഎം മുഹമ്മദ് സഖാഫി ചപ്പാരപ്പടവ്, മുഹമ്മദ് മുസ്ലിയാർ വായഴൂർ, മുസ്തഫ സഖാഫി, എ പി ശംസുദ്ദീൻ മുസ്ലിയാർ, പിടി മൊയ്തു മൗലവി എന്നിവർ നേതൃത്വം നൽകി.
രിഫാഈ മാല ആലാപനവും ഇശൽ വിരുന് സയ്യിദ് ത്വാഹാ തങ്ങൾ പൂക്കോട്ടൂരും ശഹിന്‍ ബാബുവും നേതൃത്വം നൽകി. രിഫാഈ ഗ്രാന്റ് ദഫ് റാത്തീബിന് ഖൽഫാമാരായ അബ്ദുറഷീദ് ദാരിമി , യൂസുഫ് കെ വി നേതൃത്വം നൽകി . സമാപന കൂട്ടു പ്രാർത്ഥന സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങൾ മടക്കര നേതൃത്വം നൽകി . പി ടി അശ്റഫ് സഖാഫി പള്ളിപ്പറമ്പ്,ഫഹദ് സഖാഫി പുറത്തീൽ, അസ്‌ലം ഹാജി മലേഷ്യ സംബന്ധിച്ചു.
വളപട്ടണം ഖാളി സയ്യിദ് ജലാലുദ്ദീൻ ബുഖാരി തങ്ങളെ സയ്യിദ് സുഹൈൽ തങ്ങൾ അബ്ദുല്ല സഖാഫി മഞ്ചേരി എന്നിവർ ചേർന്ന് ആദരിച്ചു.