കമ്പിൽ:-എസ് വൈ എസ് കമ്പിൽ സോൺ സ്ട്രൈറ്റ് ലൈൻ ടീം ഒലീവ് സഹവാസ ക്യാമ്പിനു പ്രൗഢസമാപനം. വേശാല ഖാദിരിയ ഹയർസെക്കൻഡറി മദ്രസയിൽ നടന്ന പരിപാടി എ അബൂബക്കർ ഹാജി പതാക ഉയർത്തി സയ്യിദ് സഅദ് തങ്ങൾ ഇരിക്കൂർ പ്രാരംഭ പ്രാർത്ഥന നടത്തി. സോൺ പ്രസിഡന്റ് നസീർ സഅദി കയ്യങ്കോടി ന്റെ അധ്യക്ഷതയിൽ എസ്‌വൈഎസ് ജില്ലാ പ്രസിഡണ്ട് അബ്ദുള്ളക്കുട്ടി ബാഖവി അൽ മഖ്ദൂമി ഉദ്ഘാടനം നിർവഹിച്ചു . ഉമർ സഖാഫി , കീനോട്ട് അവതരിപ്പിച്ചു . അനസ് അമാനി പുഷ്പഗിരി, മുഹമ്മദ് പറവൂർ, ആർ പി ഹുസൈൻ മാസ്റ്റർ ഇരിക്കൂർ, എം മുഹമ്മദ് സഅദി (പാലത്തുങ്കര തങ്ങൾ ), എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി . അംജദ് മാസ്റ്റർ പാലത്തുങ്കര, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, ഫത്താഹ് സഖാഫി പാലത്തുങ്കര, മിദ് ലാജ് സഖാഫി ചോല, മുനീർ സഖാഫി കടൂർ, സിദ്ധിഖ് മൗലവി കോട്ടപ്പോയിൽ, റഷീദ് മയ്യിൽ, റാഫി അമാനി മയ്യിൽ, അഷ്‌റഫ് ചേലേരി,
ഇഖ്ബാൽ ബാഖവി വേശാല, ബഷീർ മുസ്‌ലിയാർ ആറളം, സത്താർ അഹ്സനി മുതുകുട,, നിസാമുദ്ദീൻ ഫാള്ലി, കെ അബ്ദുറഷീദ് വേശാല, ബഷീർ അമാനി , ഷാഫി മാസ്റ്റർ എന്നിവർ സംബന്ധിച്ചു.