കുറ്റ്യാട്ടൂർ:-ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെറുവത്തല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാണിയൂർ വില്ലേജ് ഓഫിസ് കെട്ടിടം പെയിന്റിങ് ചെയ്തു. വർഷങ്ങളായി വൃത്തിഹീനമായി കിടന്നിരുന്ന ഓഫീസ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രവർത്തകരുടെശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കമ്മിറ്റി പെയിന്റിങ്ങ് പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നു.
കമ്മിറ്റി അംഗങ്ങളായ പി കെ ബഷീർ, എ എ ഖാദർ ചെറുവത്തല,അബ്ദുറഹ്മാൻ കണിയാരത്ത്,റാഷിദ് രയരോത്ത്, എൻ കെ നൗഫൽ, ടി വി റഫാഅത്ത്,ജലീൽ ജബ്ബാർ തുടങ്ങിയവർ നേതൃത്വം നൽകി.