കുറ്റിയാട്ടൂർ: - പഴശ്ശി മണിയിൻകീൽ അംഗൻവാടിയിൽ മുൻ ALMSC അംഗം സി കണ്ണൻ പോലീസിന് അനുസ്മരണവും,2021ലെALMSC യിലെ ബെസ്റ്റ് മെമ്പർമാരായി തിരഞ്ഞെടുത്ത സി ലീല, സദാനന്ദൻ വാരക്കണ്ടി എന്നിവരെ അനുമോദിക്കുകയും, മുതിർന്ന പൗരന്മാരെ ആദരിക്കുകയും ചെയ്തു.
പരിപാടി വാർഡ് മെമ്പർ യൂസഫ് പാലക്കിൽ ഉദ്ഘാടനം ചെയ്തു.കെ പദ്മനാഭൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ശ്രീവത്സൻ ടി ഒ അദ്യക്ഷനായിരുന്നു.എ ശങ്കരൻനമ്പൂതിരി മാസ്റ്റർ, പിവി കരുണാകരൻ, പി എൻ വസന്തകുമാരി ടീച്ചർ, സുഭാഷ് ടി കെ, വസന്തവിജയൻ, കെ പത്മിനി, വി പി രമണി എന്നിവർ സംസാരിച്ചു.