മയ്യിൽ :- കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രീമതി ഷൂലി ബർമൻ മയ്യിൽ ഇടൂഴി നമ്പൂതിരിസ് ആയുർവേദ നഴ്സിംഗ് ഹോം സന്ദർശിച്ചു.
ഇടൂഴി Dr ഉണ്ണികൃഷ്ണൻ നമ്പൂതിരി, Dr പി വി ധന്യ, Dr ഐ ഉമേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ആശുപത്രിയിലെ നവീകരിച്ച നേത്രചികിത്സാ വിഭാഗത്തിന്റെ പ്രവർത്തനങ്ങളും വിവിധ ചികിത്സാ രീതികളെക്കുറിച്ചും നേരിട്ട് മനസ്സിലാക്കി.
ആയുർവേദ ചികിത്സാരീതികൾ ആരോഗ്യരംഗത്ത് ഏറെ മുന്നേറാൻ നമ്മെ പ്രാപ്തരാക്കും എന്ന് ഷൂലി ബർമൻ അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകളായി ആയുർവേദത്തിൽ ഊന്നി നിന്നുകൊണ്ട് ഇടൂഴി വൈദ്യന്മാർ നടത്തിയ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചും വിവിധ ആയുർവേദ പദ്ധതികളെക്കുറിച്ചും അവർ ചോദിച്ചറിഞ്ഞു.
ഉത്തരമേഖല പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രീമതി ടി നിർമ്മല ദേവി, കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് ശ്രീ ശിവദാസ് എന്നിവരും സന്നിഹിതരായിരുന്നു.