കുറ്റ്യാട്ടൂർ: - യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത്ത് ലാൽ കൃപേഷ് അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.
പള്ള്യത്ത് വെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ മുസ്തഫ പള്ള്യത്ത്, രത്നരാജ് മാണിയൂർ, യൂണിറ്റ് പ്രസിഡന്റ് അനീസ്, ഫൈസൽ സുനിത്ത്, രഞ്ജിത്ത്, സയ്യദ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് യൂണിറ്റ് തലങ്ങളിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.
തുടർന്ന് യൂണിറ്റ് തലങ്ങളിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.
പഴശ്ശി ചെക്കികാട് കൃപേഷ് ശരത് ലാൽ അനുസ്മരണം നടത്തി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡണ്ട് സത്യൻ ,ദിലീപ് ,സനോപ്, സജിനേഷ് ,ഹരീഷ് ,ഉമേഷ് ,മുകുന്ദൻ എന്നിവർ പങ്കെടുത്തു.