കൊളച്ചേരി :- ധീര രക്തസാക്ഷികളായ ശരത്ത്ലാലിന്റെയും കൃപേഷിന്റെയും മൂന്നാം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കൊളച്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല പരിസരത്ത് വെച്ച് അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി.
യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ഇർഷാദ് അശ്രഫ് അധ്യക്ഷത വഹിച്ച ചടങ്ങ് ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എൻ വി പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.പ്രവീൺ ചേലേരി സ്വാഗതവും, കലേഷ് ചേലേരി നന്ദിയും പറഞ്ഞു.
യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡണ്ടുമാരായ സജിത്ത് മാസ്റ്റർ, യഹ്യയ തുടങ്ങിയവർ സംസാരിച്ചു. റൈജു, രജീഷ്, സിദ്ധിഖ്, സുമിത്ര, സംഗീത് തുടങ്ങിയവർ നേതൃത്വം നൽകി.