ഗണിത പഠനം രസകരമാക്കാൻ ഉല്ലാസ ഗണിതം


കൊളച്ചേരി: - 
ഗണിത പഠനം വിദ്യാലയത്തിലും വീട്ടിലും ആസ്വാദ്യകരമാക്കാൻ സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പരിപാടിയുടെ ഭാഗമായി കൊളച്ചേരി ഇ പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൽ രക്ഷാകർതൃ ശില്പശാല നടന്നു.

ശിഖ കെ സ്വാഗതം പറഞ്ഞു. പി.ടി എ പ്രസിഡൻറ് ടി.വി. സുമിത്രൻ അധ്യക്ഷനായി.

എസ്. എസ്. ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സി ആർ.സി കോ ഓർഡിനേറ്റർ ബിജിന പദ്ധതി വിശദീകരണം നടത്തി.കെ.പി.വിനോദ് കുമാർ,വി.രേഖ എന്നിവർ ആശംസാ പ്രസംഗം നടത്തി. നമിത പ്രദോഷ് നന്ദി പറഞ്ഞു.രേഷ്മ വി.വി, റാണി ഇ എ എന്നിവർ ക്ലാസ് നയിച്ചു.

1, 2 - ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്തു.




Previous Post Next Post