കമ്പിൽ:-സുന്നീ മാനേജ്മെന്റ് അസോസിയേഷൻ ( SMA ) കമ്പിൽ മേഖലാ കമ്മിറ്റി മാനേജ്മെന്റ് സമ്മിറ്റ് പാറാൽ ബദ്‌രിയ്യ എജുക്കേഷൻ സെന്ററിൽ നടത്തി.സുബൈർ സഅദി പാലത്തുങ്കരയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ റശീദ് ദാരിമി ഉദ്ഘാടനം ചെയ്തു.
എസ് എം എ സംസ്ഥാന സിക്രട്ടറി സുലൈമാൻ കരിവെള്ളൂർ വിഷയാവതരണം നടത്തി. എം എം സഅദി ( പാലത്തുങ്കര തങ്ങൾ) , പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ (SMA സിക്രട്ടറി കണ്ണൂർ ജില്ല), സി കെ അബ്ദുൽ ഖാദിർ ദാരിമി,മിദ്‌ലാജ് സഖാഫി ചോല (SJM മയ്യിൽ റെയിഞ്ച് ജനറൽ സിക്രട്ടറി), അംജദ് മാസ്റ്റർ പാലത്തുങ്കര (SYS സോൺ ജനറൽ സിക്രട്ടറി), ശംസുദ്ധീൻ മാസ്റ്റർ പാറാൽ പ്രസംഗിച്ചു.