കയ്യങ്കോട്:- കയ്യങ്കോട് ശാഫി ജുമാ മസ്ജിദ് &ശംസുൽ ഇസ്ലാം മദ്റസ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മജ്ലിസുന്നൂർ വാർഷികം സംഘടിപ്പിച്ചു.മഹല്ല് വൈസ് പ്രസിഡന്റ്മുജീബ് മാസ്റ്റർ ആദ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ യമാനി ഉദ്ഘാടനം ചെയ്തു. പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ മജ്ലിസുന്നൂറിന്ന് നേതൃത്വം നൽകി. മുഹമ്മദ് അഷ്‌റഫ് ഫൈസി,റഫീഖ് മൗലവി, നിയാസ് അസ്അദി,ബഷീർ മൗലവി, അലി അഷ്‌കർ ദാരിമി പങ്കെടുത്തു.ഒ. വി. ഉമ്മർ മാസ്റ്റർ സ്വാഗതവും കെ. എം നവാസ് നന്ദിയും പറഞ്ഞു.
കയ്യങ്കോട് ശാഫി ജുമാ മസ്ജിദ് & ശംസുൽ ഇസ്ലാം മദ്റസ (SJM & SIM) കമ്മിറ്റി മഹല്ലിൽ നടപ്പിലാക്കുന്ന കർമ്മപദ്ധതിയായ തത്വവ്വുർ-2K22 ബ്രോഷർ പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങളും പ്രസിഡൻ്റ് റഫീഖ് മൗലവിയുംചേർന്ന് പള്ളിനിർമ്മാണ കമ്മിറ്റി ചെയർമാനും കൺവീനർക്കും നൽകി നിർവഹിച്ചു