ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്


കണ്ണൂർ :-
2020 -21 വർഷത്തെ പ്രവർത്തനം വിലയിരുത്തി പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും ഭരണനിർവഹണ മികവിന്റെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന സ്വരാജ്, മഹാത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 

കണ്ണൂർ ജില്ലയിൽ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയിൽ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും ചെമ്പിലോട് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി.

 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴുലുറപ്പ് പദ്ധതിയിൽ ജില്ലയിൽ മികവ് പുലർത്തിയതിന് പെരിങ്ങോം-വയക്കര, എരഞ്ഞോളി ഗ്രാമ പഞ്ചായത്തുകൾക്ക് മഹാത്മ പുരസ്‌കാരങ്ങളും ലഭിച്ചു.

Previous Post Next Post